Quantcast

കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപമടക്കമുള്ള പാഠഭാഗങ്ങളാണ് പഠിപ്പിക്കുക

MediaOne Logo

Web Desk

  • Updated:

    2023-04-25 10:18:00.0

Published:

25 April 2023 9:37 AM GMT

Kerala,  teach ,lessons ,centre, ncrt, education minister,
X

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയിൽ നിന്നും കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും. മുഗള്‍ ചരിത്രം,ഗുജറാത്ത് കലാപമടക്കമുള്ള പാഠഭാഗങ്ങളാണ് പഠിപ്പിക്കുക. എസ്.സി.ആർ.ടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

എൻ.സി.ആർ.ടി ഇത്തരമൊരു തീരുമാനം എടുക്കുകയാണെങ്കിൽ ബതൽ പാഠപുസ്കം ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏത് ക്ലാസിലേക്കാണ് ഈ പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടത് എന്ന കാര്യത്തിൽ അടുത്ത അധ്യായന വർഷത്തിന് മുൻപ് തീരുമാനമെടുക്കും.

TAGS :

Next Story