Quantcast

'ജില്ലാതലങ്ങളിൽ ഉടന്‍ കൺട്രോൾ റൂമുകൾ തുറക്കണം'; കോവിഡ് ഭീഷണിക്കിടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ കത്ത്

ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-06 16:39:13.0

Published:

6 Jan 2022 3:33 PM GMT

ജില്ലാതലങ്ങളിൽ ഉടന്‍ കൺട്രോൾ റൂമുകൾ തുറക്കണം; കോവിഡ് ഭീഷണിക്കിടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ കത്ത്
X

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ആശുപത്രികളിലെ സൗകര്യങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആശുപത്രികളിൽ ഉറപ്പുവരുത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി.

ഡൽഹിയിൽ കോവിഡ് കേസുകൾ ഇന്ന് 15000 കടന്നിട്ടുണ്ട്. ആറ് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണിപ്പോൾ. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കോവിഡ് കണക്ക് 56.5 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 19,206 പേർ രോഗമുക്തരായി.

ഒമിക്രോൺ കേസുകളുടെ എണ്ണം 2630 ആയി. 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.

TAGS :
Next Story