Quantcast

ഡീസലിന് കൂടുതൽ തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയിൽ

ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-03-08 09:21:42.0

Published:

8 March 2022 9:19 AM GMT

ഡീസലിന് കൂടുതൽ തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയിൽ
X

വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചു. ബൾക് പർച്ചെയ്സർ വിഭാഗത്തിൽ പെട്ടവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതു മേഖല എണ്ണ കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

കെ.എസ്.ആർ.സിക്കുള്ള ഡീസൽ വില ഫെബ്രുവരിയിൽ കുത്തനെ കൂട്ടിയിരുന്നു. ഫെബ്രുവരി 17 മുതൽ കെ.എസ്.ആർ.ടി.സിയെ ബൾക്ക് പർച്ചെയ്സർ എന്ന വിഭാഗത്തിൽ ഉൾപെടുത്താൻ തീരുമാനിക്കുകയായിരുന്നു. ലിറ്ററിന് 6.73 രൂപ വർധിപ്പിച്ച് 98.15 രൂപയാക്കിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വില നിശ്ചയിച്ചത്. വില വർധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി വരും. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സിക്ക് ആവശ്യമായി വരുക. കെ.എസ്.ആർ.ടി.സി ഉൾപ്പടെ ഇന്ത്യയിലെ മുഴുവൻ റോഡ് ട്രാൻസ്ഫോർട്ട് കോർപ്പറേഷൻസുകൾക്കും ബാധകമാണ്.


KSRTC in Supreme Court against overcharging for diesel

TAGS :

Next Story