Quantcast

കുല്‍ഗാമിൽ രണ്ട് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് സിആര്‍പിഎഫ് ബൂത്തിന് നേരെ വെടിവെച്ചവര്‍

മരിച്ചവരില്‍ ഒരാള്‍ ഭീകരന്‍ മുഹമ്മദ് ലത്തീഫ് ഭട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-11-16 12:49:59

Published:

16 Nov 2026 4:05 PM IST

കുല്‍ഗാമിൽ രണ്ട് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് സിആര്‍പിഎഫ് ബൂത്തിന് നേരെ വെടിവെച്ചവര്‍
X

ശ്രീനഗര്‍: ജമ്മു കശ്മീലെ കുല്‍ഗാമിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. സിആര്‍പിഎഫ് ബൂത്തിന് നേരെ വെടിവെച്ചവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ഭീകരന്‍ മുഹമ്മദ് ലത്തീഫ് ഭട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുല്‍ഗാമിൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ സംഘം നാക്കയില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റ ജവാന്മാരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുലാം ജീലാനി റേഷി എന്നയാളെ സംശയാസ്പദമായ രീതിയില്‍ പിടികൂടി.

തംഗ്മാര്‍ഗിലെ ബദര്‍കോട്ട് വനമേഖലയില്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും രണ്ട് ഹാന്‍ഡ് ഗ്രനേഡും കണ്ടെടുത്തിരുന്നു.

TAGS :

Next Story