Quantcast

ലഡാക്ക് സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തം

ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ പ്രമേയം പാസാക്കി

MediaOne Logo

Web Desk

  • Updated:

    2025-10-03 03:47:27.0

Published:

3 Oct 2025 7:33 AM IST

ലഡാക്ക് സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തം
X

 Photo|  millenniumpost

ന്യൂഡല്‍ഹി:ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ആവശ്യപ്പെട്ട് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ ഓൾ ലഡാക്ക് ഗോൺപ അസോസിയേഷൻ സംഘടനകൾ പ്രമേയം പാസാക്കി.

സംഘർഷത്തിൽ കഴിഞ്ഞദിവസം ലഡാക്ക് ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദേശം.പുതിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ലഡാക്കിൽ കർഫ്യൂ ഉടൻ പിൻവലിച്ചേക്കും..

ലഡാക്ക് സംഘർഷത്തിനിടെ നാലു പേർ കൊല്ലപ്പെട്ടതിലാണ് കഴിഞ്ഞദിവസം മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ടത്. ലഡാക്ക് ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് വെടിവെപ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. അതിനിടെ ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 26 പേരെ വിട്ടയച്ചു.പ്രതിഷേങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് നടപടി.

TAGS :

Next Story