ലഡാക്ക് സംഘർഷം; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
അനധികൃത ഭൂമി കയ്യേറ്റം ആരോപിച്ച് സോനം വാങ്ചുക്കിന്റെ ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിന് അടച്ചുപൂട്ടാൻ സർക്കാർ നോട്ടീസ് അയച്ചു

Photo|Special Arrangement
ന്യൂഡൽഹി: ലഡാക്ക് സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. സമാധാന സാഹചര്യം തിരിച്ചുവരാതെ ചർച്ചയ്ക്കില്ലന്ന് ലെ അപക്‌സ് ബോഡി അറിയിച്ചു. അതിനിടെ അനധികൃത ഭൂമി കയ്യേറ്റം ആരോപിച്ച് സോനം വാങ്ചുക്കിന്റെ ലഡാക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടാൻ സർക്കാർ നോട്ടീസ് നൽകി.
ലഡാക്കിൽ സമാധാനം അന്തരീക്ഷം തിരികെ കൊണ്ടു വരാതെ കേന്ദ്രവുമായി യാതൊരു ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് ലേ അപെക്‌സ് ബോഡി. ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനേയും സഹപ്രവർത്തകരെയും വിട്ടയക്കണമെന്നും ലേ അപെക്‌സ് ബോഡി ചെയർമാൻ തുപ്സ്റ്റാൻ ചേവാങ് ആവശ്യപ്പെട്ടു. ജനങ്ങളിൽ നിന്ന് പ്രകോപനം ഉണ്ടായി എന്ന വ്യാജേനയാണ് പൊലീസ് ആക്രമണം ഉണ്ടായതെന്നും നേതാക്കൾ പറയുന്നു. അനധികൃത ഭൂമി കയ്യേറ്റം ആരോപിച്ച് സോനം വാങ്ചുക്കിന്റെ ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിന് അടച്ചുപൂട്ടാൻ സർക്കാർ നോട്ടീസ് അയച്ചു.
അതേസമയം സോനം വാങ്ചുകിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം കുടുംബം നിഷേധിച്ചു. പാക്കിസ്ഥാൻ സന്ദർശനം കാലാവസ്ഥാ സമ്മേളനത്തിനായിരുന്നുവെന്നും, പരിപാടി ഐക്യരാഷ്ട്ര സംഘടനയും പാക്കിസ്ഥാനിലെ ഡോൺ മാധ്യമവും സംഘടിപ്പിച്ചതായിരുന്നുവെന്നും ഭാര്യ ഗീതാഞ്ജലി അംഗ്മോ പറഞ്ഞു. ലഡാക്കിൽ സംഘർഷം ഉണ്ടായി അഞ്ചു ദിവസം പിന്നിടുമ്പോഴും സമാധാനം തിരികെ കൊണ്ടുവരാൻ ആകാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Adjust Story Font
16

