Quantcast

'ജോലിക്ക് ഭൂമി' കുംഭകോണം: ലാലു പ്രസാദിന് തിരിച്ചടി; പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷമാണ് സിബിഐ കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    14 Jan 2023 3:21 AM GMT

Land for job scam, land for railway job scam,land for job scam case,bihar land for job scam,land for job scam rjd,lalu prasad yadav scam, lalu yadav land for railway job scam
X

ലാലുപ്രസാദ് യാദവ്

ന്യൂഡൽഹി: 'ജോലിക്ക് ഭൂമി' കുംഭകോണക്കേസിൽ ആർജെഡി തലവനും മുൻ റെയിൽവെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലുപ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷമാണ് സിബിഐ കേസെടുത്തത്. ഒരു പൊതുപ്രവർത്തകനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഏജൻസികൾക്ക് അധികാരകേന്ദ്രത്തിൽ നിന്നുള്ള മുൻകൂർ അനുമതി ആവശ്യമാണ്.

റെയിൽവേ മന്ത്രിയായിക്കുന്ന സമയത്താണ് തൊഴിൽ തട്ടിപ്പ് നടന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് പകരമായി ഭൂമിയുടെ രൂപത്തിൽ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2022 ഒക്ടോബറിൽ ലാലു യാദവ്, ഭാര്യ റാബ്‌റി ദേവി, മകൾ മിസ ഭാരതി, സെൻട്രൽ റെയിൽവേ മുൻ ജനറൽ മാനേജർ സൗമ്യ രാഘവൻ, മുൻ സിപിഒ കമൽ ദീപ് മൈൻറായ്, പകരക്കാരായി നിയമിച്ച ഏഴു പേർക്കും നാല് സ്വകാര്യ വ്യക്തികൾക്കും എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച നിര്‍മാണത്തിലിരിക്കുന്ന മാളില്‍ ഉൾപ്പെടെ 27 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. എംഎൽസി സുനിൽ സിംഗ്, രാജ്യസഭാ എംപിമാരായ അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ്, മുൻ എംഎൽസി സുബോധ് റായ് എന്നിവരുൾപ്പെടെ നിരവധി ആർജെഡി നേതാക്കളുടെ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

TAGS :

Next Story