Quantcast

ബാലസോൺ നദിയിലെ ഇരുമ്പുപാലം തകർന്ന് ആറു മരണം; ഡാർജിലിംഗിൽ കനത്ത മഴയില്‍ മരണം 17ആയി

ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡും മണ്ണിടിച്ചിലിൽ തകർന്നു

MediaOne Logo

Web Desk

  • Published:

    5 Oct 2025 1:45 PM IST

ബാലസോൺ നദിയിലെ ഇരുമ്പുപാലം തകർന്ന് ആറു മരണം; ഡാർജിലിംഗിൽ കനത്ത മഴയില്‍ മരണം 17ആയി
X

ഡാർജിലിംഗ്: ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെ തുടർന്ന് 17 മരണം. ബാലസോൺ നദിയിലെ ഇരുമ്പുപാലം തകർന്നാണ് ആറുപേർ മരിച്ചത്. മിറിക്, കുർസിയാംഗ് എന്നീ ജില്ലകളിലെ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡാർജിലിംഗിന്റെ അയൽ ജില്ലയായ അലിപുർദുവാറിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡും മണ്ണിടിച്ചിലിൽ തകർന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഡാർജിലിംഗിലെ ടൈകർ ഹിൽസ്, റോക്ക് ഗാർഡൻ എന്നിവ അടച്ചിടാൻ നിർദേശം നൽകി ടോയ് ട്രെയിൻ സർവീസും നിർത്തിവെച്ചു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ആളുകളോട് മാറി താമസിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.മഴ ശക്തമായി തുടർന്നാൽ വലിയ വെള്ളപ്പൊക്കത്തിനും കാരണമാകും.

തെക്കൻ ബംഗാളിലെ മുർഷിദാബാദ്, ബിർഭം, നാദിയ ജില്ലകളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS :

Next Story