Quantcast

പെട്രോള്‍,ഡീസല്‍ വില കൂട്ടി

ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.

MediaOne Logo

Web Desk

  • Published:

    7 Oct 2021 1:11 AM GMT

പെട്രോള്‍,ഡീസല്‍ വില കൂട്ടി
X

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 103.99 രൂപയും ഡീസലിന് -96.78 രൂപയുമായി.

ഇന്നലെയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 30പൈസയും ഡീസലിന് 37 പൈസയുമാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. അതോടൊപ്പം ഇരുട്ടടി പോലെ പാചകവാതകത്തിന്‍റെയും വില വര്‍ധിപ്പിച്ചിരുന്നു. 14.2കിലോയുള്ള സിലിണ്ടറിനു കൊച്ചിയിൽ ഇന്നത്തെ വില 906രൂപാ 50 പൈസ ആയി. ഈ വർഷം 205.൫൦ പൈസയാണ് പാചക വാതകത്തിനു വർധിച്ചത്.

TAGS :

Next Story