Quantcast

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതിൽ നടപടി; അഭിഭാഷകനെ പുറത്താക്കി

പുറത്താക്കിയ രാകേഷ് കിഷോറിന് താൽകാലിക അംഗത്വം മാത്രമാണുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-09 07:57:41.0

Published:

9 Oct 2025 11:56 AM IST

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതിൽ നടപടി; അഭിഭാഷകനെ പുറത്താക്കി
X

Photo: ANI

ന്യൂഡൽഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി. രാകേഷ് കിഷോറിന്റെ താൽകാലിക അംഗത്വമാണ് റദ്ദാക്കിയത്. ബാർ കൗൺസിൽ നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ബാർ കൗൺസിൽ ഭാരവാഹി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ അനർഹരായ ആളുകൾക്ക് അംഗത്വം കൊടുക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് താത്കാലിക അംഗത്വം മാത്രമുണ്ടായിരുന്ന രാകേഷ് കിഷോറിനെ ഇപ്പോൾ പുറത്താക്കിയിരിക്കുക്കുന്നത്.

2009 മുതൽ പല ആവശ്യങ്ങൾക്കായി രാകേഷ് കിഷോർ കോടതിയിലെത്തുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രധാന കേസുകളിൽ ഹാജരാവുകയോ വാദിക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ അതിക്രമണം ഉണ്ടായതിന് പിന്നാലെ താത്കാലിക അംഗത്വമാണ് ഇയാൾക്കുള്ളതെന്ന് കണ്ടെത്തുകയും ആദ്യം സസ്‌പെൻഡ് ചെയ്യുകയും ഇപ്പോൾ പുറത്താക്കുകയും ചെയ്തു.

അതേസമയം, സുപ്രിം കോടതി നടപടിക്രമത്തിനിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞതിൽ കുറ്റബോധവും ഭയവുമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നുമായിരുന്നു രാകേഷ് കിഷോറിന്റെ പ്രതികരണം.

TAGS :

Next Story