Quantcast

വരുന്നു ലോകേഷിന്റെ പിള്ളൈയാർ സുഴി; എൽ.സി.യു ഷോർട്ട് ഫിലിം റിലീസിനൊരുങ്ങുന്നു

ചിത്രം ഒ.ടി.ടിയിലൂടെയോ യൂട്യൂബ് വഴിയോ ആയിരിക്കും പുറത്തിറങ്ങുക

MediaOne Logo

Web Desk

  • Updated:

    2024-05-19 13:53:17.0

Published:

19 May 2024 6:51 PM IST

LCU Short Film Ready for release
X

ചെന്നൈ: വെറും അഞ്ച് ചിത്രങ്ങൾ കൊണ്ട് രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽ.സി.യു) എന്ന പേരിൽ തന്റെ ചിത്രങ്ങളിലൂടെ ലോകേഷ് ചലച്ചിത്ര രംഗത്ത് തന്റേതായ പേര് നേടിയെടുത്തിട്ടുണ്ട്. കൈതി, വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളാണ് എൽ.സി.യുവിന്റെ ഭാഗമായി ഇതുവരെ പുറത്തിറങ്ങിയത്.

വിജയ്, കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരയാണ് എൽ.സി.യുവിലെ വിവിധ ചിത്രങ്ങളിലായി അഭിനയിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം എങ്ങനെയായിരുന്നെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

യൂണിവേഴ്‌സിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹൃസ്വചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് നടൻ നരയ്ൻ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പിള്ളൈയാർ സുഴി എന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം ഒ.ടി.ടിയിലൂടെയോ യൂട്യൂബ് വഴിയോ ആയിരിക്കും പുറത്തെത്തുക. ഇതിന്റെ റിലീസിനായി അനുയോജ്യമായ ദിവസവും ലോകേഷ് തെരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നരയ്ൻ, കാളിദാസ് ജയറാം, അർജുൻ ദാസ് എന്നിവരായിരിക്കും ഹൃസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എന്നാണ് നിലവിലെ വിവരം.

ലോകേഷിന്റെ വരാനിരിക്കുന്ന ചിത്രം രജനീകാന്തിന്റെ കൂടെയാണ്. ആദ്യമായാണ് ലോകേഷ് രജനിയുമായി കൈകോർക്കുന്നത്. ഈ സിനിമ എൽ.സി.യുവിന്റെ ഭാഗമായിരിക്കില്ലെന്ന് ലോകേഷ് വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story