Quantcast

'മോദിയെപ്പോലെ യോഗിയും.. നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല': യു.പി ഉപമുഖ്യമന്ത്രി

രാജ്യവും സംസ്ഥാനവും വികസനത്തിന്‍റെ പാതയിലെന്ന് ദിനേശ് ശര്‍മ

MediaOne Logo

Web Desk

  • Published:

    13 Sept 2021 12:12 PM IST

മോദിയെപ്പോലെ യോഗിയും.. നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല: യു.പി ഉപമുഖ്യമന്ത്രി
X

പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒരു ദിവസം പോലും അവധി എടുക്കാത്ത നരേന്ദ്ര മോദിയെപ്പോലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. മുഖ്യമന്ത്രിയായ ശേഷം കഴിഞ്ഞ നാല് വർഷത്തിനിടയിൽ യോഗി ആദിത്യനാഥ് ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലെന്നാണ് ദിനേശ് ശര്‍മ പറഞ്ഞത്. ഗ്രേറ്റർ നോയിഡയിൽ പ്രബുദ്ധ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഏഴ് വർഷത്തെ ഭരണകാലത്ത് ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ മുഴുവൻ സമയവും പൊതുസേവനത്തിനായി ചെലവഴിച്ചു. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ഒറ്റ ദിവസം പോലും അവധി എടുത്തില്ല. അതുകൊണ്ടുതന്നെ രാജ്യവും സംസ്ഥാനവും വികസന പാതയിലേക്ക് നീങ്ങുകയാണ്"- ദിനേശ് ശര്‍മ അവകാശപ്പെട്ടു.

യഥാര്‍ഥ രാജ്യസ്നേഹി തനിക്കു വേണ്ടിയല്ല, സമൂഹത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു വ്യക്തിക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ദിനേശ് ശര്‍മ പറഞ്ഞു.

"ബിജെപി ജാതിയുടെയും മതത്തിന്‍റെയും പേരിൽ വിവേചനം കാണിക്കുന്നില്ല. കഴിഞ്ഞ നാലര വർഷത്തിനിടയിൽ സർക്കാർ ആവിഷ്കരിച്ച പദ്ധതികളിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിച്ചു. ബിജെപി ഹിന്ദുക്കളോടും മുസ്‍ലിംകളോടും വിവേചനം കാണിക്കുന്നില്ല. ഈ സർക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ ഒരു സ്ഥലത്തും ഹിന്ദു മുസ്‍ലിം കലാപം ഉണ്ടായിട്ടില്ല" - ദിനേശ് ശര്‍മ അവകാശപ്പെട്ടു.

TAGS :

Next Story