Quantcast

'പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം'; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അപേക്ഷകർ താമസിക്കുന്ന സ്ഥലത്തെ ക്ഷേത്ര പൂജാരി ഉൾപ്പെടെയുള്ളവർക്ക് സാക്ഷ്യപത്രം നൽകാമെന്നാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    29 March 2024 8:26 AM GMT

CAA
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് മതപുരോഹിതര്‍ക്ക് നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അപേക്ഷകർ താമസിക്കുന്ന സ്ഥലത്തെ ക്ഷേത്ര പൂജാരി ഉൾപ്പെടെയുള്ളവർക്ക് സാക്ഷ്യപത്രം നൽകാം. പുരോഹിതന്റെ സാക്ഷ്യപത്രം സഹിതം നിരവധിപേര്‍ ഇതിനോടകം പൗരത്വത്തിന് അപേക്ഷിച്ചുകഴിഞ്ഞു.

പൗരത്വത്തിന് അപേക്ഷിക്കുന്നവർ നിർബന്ധമായും നൽകേണ്ട സർട്ടിഫിക്കറ്റ് ആണ് ക്ഷേത്ര പൂജാരിമാർക്ക് നൽകാമെന്ന് അഭ്യന്തമന്ത്രലയം അറിയിച്ചിരിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഹെൽപ് ലൈൻ നമ്പറിൽ നിന്നാണ് ഇക്കാര്യം അറിയിച്ചത്. വിശ്വാസ്യതയുള്ള മതസ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് വ്യവസ്ഥ.

പത്തു രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച ഒരു വെള്ളപേപ്പറിലോ മുദ്രപത്രത്തിലോ മതസ്ഥാപനങ്ങളിലേയും ആരാധനാലയങ്ങളിലേയും പുരോഹിതര്‍ക്ക് സാക്ഷ്യപത്രം നല്‍കാവുന്നതാണ്. എല്ലാ പ്രാദേശിക പൂജാരിമാര്‍ക്കും ഇത് നല്‍കാവുന്നതാണ് എന്നും ഹെല്‍പ്പ് ലൈനില്‍ നിന്ന് മറുപടി ലഭിച്ചു.

അപേക്ഷകരുടെ പേരും മേല്‍വിലാസവും അടയാളപ്പെടുത്തിയ സാക്ഷ്യപത്രത്തില്‍ അപേക്ഷിക്കുന്നയാള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഏതില്‍ നിന്നു വന്നതാണെന്നും ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍, ജൈന മതങ്ങളില്‍ ഏതില്‍ നിന്നുള്ളതാണെന്ന് അറിയാമെന്നും സാക്ഷ്യപത്രം നല്‍കുന്ന പുരോഹിതന്‍ വ്യക്തമാക്കണം. അപേക്ഷിക്കുന്നയാളെ നേരിട്ട് അറിയാമെന്നും പുരോഹിതന്‍ സാക്ഷ്യപെടുത്തണം. പാകിസ്താനില്‍ നിന്നെത്തി ഡല്‍ഹിയിലെ മജ്‌നു കാ തിലയില്‍ താമസിക്കുന്ന ഹിന്ദുക്കളായ അഭയാര്‍ഥികളാണ് സമീപത്തെ ആര്യ സമാജത്തിലേയും ശിവക്ഷേത്രത്തിലേയും പുരോഹിതരുടെ സാക്ഷ്യപത്രങ്ങള്‍ സഹിതം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

TAGS :

Next Story