Quantcast

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടി

13 സംസ്ഥാനങ്ങളിലെ 29 നിയസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-11-02 10:32:46.0

Published:

2 Nov 2021 3:55 PM IST

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടി
X

മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹിമാചൽ പ്രദേശിലെ മാൻഡി കോൺഗ്രസ് പിടിച്ചെടുത്തു. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വീര ഭദ്രസിംഗിന്റെ ഭാര്യയാണ് ഈ സീറ്റിൽ വിജയിച്ചത്. വോട്ടെണ്ണൽ തുടരുന്ന ദാദർ നഗർ ഹവേലിയിൽ ശിവസേനയും മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ ബി.ജെ.പിയുമാണ് മുന്നിൽ.

13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കർണാടകയിൽ മുഖ്യമന്ത്രിയുടെ ജില്ലയിൽ ബി.ജെ.പിക്ക് തോൽവി. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പ്രചരണം നടത്തിയ ഹങ്ങലിൽ ബിജെപി സ്ഥാനാർത്ഥി തോറ്റു.

ഹിമാചൽ പ്രദേശിലെ മൂന്ന് സീറ്റിൽ കോൺഗ്രസ് വിജയിച്ചു. അസമിൽ രണ്ട് സീറ്റിൽ ബിജെപി വിജയിച്ചു.ഹിമാചലിൽ കോൺഗ്രസ് രണ്ട് സീറ്റ് വിജയിച്ചു. മിസോ നാഷണൽ ഫ്രണ്ട് 1 സീറ്റ് നേടി. രാജസ്ഥാനിൽ ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.

TAGS :

Next Story