Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ശനിയാഴ്ച്ച; ഇന്ന് കൊട്ടിക്കലാശം

ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്

MediaOne Logo

Web Desk

  • Published:

    23 May 2024 6:43 AM IST

Loksabha election 2024
X

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലും രാഹുൽ ഗാന്ധി ഡൽഹിയിലും പ്രചാരണം നടത്തും.

ശനിയാഴ്ചയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും ഹരിയാനയിലെ 10 മണ്ഡലങ്ങളിലും ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ എട്ട് മണ്ഡലങ്ങളും ഡൽഹിയിലെ ഏഴ്, ഒഡീഷയിലെ ആറ്, ജാർഖണ്ഡിലെ നാല്, ജമ്മു കശ്മീരിലെ ഒരു മണ്ഡലം എന്നിവിടങ്ങളിലാണ് വിധിയെഴുത്ത്. ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി ജില്ലയിൽ മാറ്റിവെച്ച പോളിംഗാണ് ആറാംഘട്ടത്തിൽ നടക്കുന്നത്.

തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ടു ഘട്ടങ്ങൾ ശേഷിക്കെ തിരക്കിട്ട പ്രചാരണത്തിലാണ് ദേശീയ നേതാക്കൾ. പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ റാലി നടത്തും. പഞ്ചാബിൽ കേന്ദ്രസർക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും കർഷക പ്രക്ഷോഭങ്ങൾ നിലനിൽക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ രണ്ടു റാലികളിൽ പങ്കെടുക്കും.

നാലു ഘട്ടങ്ങളെ അപേക്ഷിച്ച് അഞ്ചാംഘട്ടത്തിൽ വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ കുറവ് രാഷ്ട്രീയപാർട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലും പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ.

TAGS :

Next Story