Quantcast

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആന്ധ്രപ്രദേശിൽ എട്ട് സീറ്റികളിൽ ടി.ഡി.പി വിജയിച്ചു

വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി മൂന്നു ലോക്‌സഭാ സീറ്റിൽ വിജയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-06-04 16:53:39.0

Published:

4 Jun 2024 10:22 PM IST

Lok Sabha Elections: TDP advances in 16 seats in Andhra Pradesh
X

സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശിൽ 16 സീറ്റിൽ തെലുങ്ക് ദേശം പാർട്ടി(ടി.ഡി.പി)ക്ക് മുന്നേറ്റം. എട്ട് സീറ്റികളിൽ ടി.ഡി.പി വിജയിച്ചു. എട്ടു സീറ്റുകളിൽ ലീഡ് ചെയ്യുകയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഏറ്റവും ഒടുവിൽ വ്യക്തമാക്കിയതാണിത്.

സംസ്ഥാന ഭരണം നഷ്ടപ്പെട്ട യുവജന സ്രാമിക റെയ്തു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) മൂന്നു ലോക്‌സഭാ സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ ലീഡ് ചെയ്യുകയാണ്. ബിജെപി രണ്ട് സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. ജനസേനാ പാർട്ടി രണ്ട് സീറ്റിൽ ലീഡ് ചെയ്യുകയാണ്. ആകെ 25 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 13 ഇടങ്ങളിൽ ഫലം പുറത്തുവന്നു. 12 ഇടങ്ങളിൽ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.




TAGS :

Next Story