Quantcast

ലോക്‌സഭാ സുരക്ഷാവീഴ്ച: അക്രമികളുടെ പാസ്സില്‍ ഒപ്പിട്ടത് ബി.ജെ.പി എം.പി?; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അക്രമികൾ മുദ്രാവാക്യം മുഴക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-13 11:05:55.0

Published:

13 Dec 2023 9:12 AM GMT

Lok Sabha security breach,BJP MP,karnataka BJP MP,lok sabha security breach,security breach,security breach in lok sabha,lok sabha security breach news today,parliament security breach,security breach in lok sabha live,lok sabha security breach today,loksabha security breach video,security breach during lok sabha session
X

ന്യൂഡൽഹി: ലോക്‌സഭയിൽ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. സാഗർ ശർമ്മ എന്നയാളുടെ പേരിലാണ് സന്ദർശക പാസ് നൽകിയിരിക്കുന്നത്. ഈ പാസിൽ മൈസൂർ കുടക് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയാണ് ഒപ്പിട്ടതെന്നും വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് സന്ദര്‍ശകരെ പാര്‍ലമെന്‍റിനകത്തേക്ക് കടത്തിവിടാറുള്ളത്. എന്നിട്ടും പ്രതികള്‍ കളര്‍ സ്മോക് സ്പ്രേ എങ്ങനെ അകത്ത് കടന്നുവെന്നാണ് ഉയരുന്ന ചോദ്യം. ഷൂസിനുള്ളിലാണ് ഇവര്‍ ഇത് ഒളിപ്പിച്ചുകടത്തിയത്. മെറ്റല്‍ ഡിക്ടര്‍ പരിശോധനകളില്‍ പോലും ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അക്രമികളുടെ കൈകളിലുള്ള എല്ലാ വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ലോക്സഭാ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് ലോക്‍സഭയില്‍ വന്‍സുരക്ഷാവീഴ്ചയുണ്ടായത്. സന്ദർശക ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. പ്രതികള്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ സ്പ്രേ കത്തിക്കുകയും ചെയ്തു.

ലോക്സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ നീലം,അമോൽ ഷിൻഡ എന്നിവർ ഉത്തർപ്രദേശ് സ്വദേശികളാണെന്നും വിവരമുണ്ട്.

രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അക്രമികൾ മുദ്രാവാക്യം മുഴക്കിയിരുന്നു. പുറത്ത് പടക്കം പൊട്ടിച്ച രണ്ടുപേരും പിടിയിലായിട്ടുണ്ട്. ഭാരത് മാതാ കീ ജയ്,ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചത്. പ്രതികൾ ഗ്യാസ് ക്യാനുകൾ ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്തിയിട്ടുണ്ട്. പിടിയിലായവര്‍ വിദ്യാര്‍ഥികളാണെന്നും വിവരമുണ്ട്.

രണ്ടുപേർ പൊതു ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്‌സഭയിലെ അംഗങ്ങൾ അവരെ പിടികൂടാൻ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. ഇവർ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികൾ ചാടിയത്. എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഉത്തർപ്രദേശ് സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവർ.സഭാഹാളിൽ മഞ്ഞനിറമുള്ള പുക ഉയർന്നതായി എം.പിമാർ പറഞ്ഞു. പാർലമെൻറിന് പുറത്ത് കളർ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. പാർലമെൻറ് ആക്രമണത്തിൻറെ വാർഷികത്തിലാണ് സംഭവം. പാർലമെന്റ് ആക്രമണ വാർഷിക ദിനം വീണ്ടും പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വാദികൾ ഭീഷണി മുഴക്കിയിരുന്നു.



TAGS :

Next Story