Quantcast

'മഥുരക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാത്ത അഖിലേഷിനെ ഭഗവാൻ കൃഷ്ണൻ ശപിക്കും' യോഗി ആദിത്യനാഥ്

കൃഷ്ണൻ എല്ലാ ദിവസവും തനിക്ക് സ്വപ്നത്തിൽ ദർശനം നൽകാറുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി ജയിക്കുമെന്ന് ഭഗവാൻ പറയാറുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-04 13:00:40.0

Published:

4 Jan 2022 12:53 PM GMT

മഥുരക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാത്ത അഖിലേഷിനെ ഭഗവാൻ കൃഷ്ണൻ ശപിക്കും യോഗി ആദിത്യനാഥ്
X

മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഭഗവാൻ കൃഷ്ണൻ ശപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണത്തിലിരുന്നിട്ടും മഥുരക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാത്തവരെ കൃഷ്ണൻ ശപിക്കുമെന്ന് പറഞ്ഞാണ് മുമ്പ് സംസ്ഥാനം ഭരിച്ച അഖിലേഷിനെ ആദിത്യനാഥ് പേരെടുത്തു പറയാതെ വിമർശിച്ചത്.

ഭഗവാൻ കൃഷ്ണൻ എല്ലാ ദിവസവും തനിക്ക് സ്വപ്നത്തിൽ ദർശനം നൽകാറുണ്ടെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി പാർട്ടി ജയിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ പറയാറുണ്ടെന്നും മുൻ യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് ആദിത്യനാഥിന്റെ പരാമർശം. അലിഗഢിൽ നടന്ന സർക്കാർ ചടങ്ങിലാണ് കൃഷ്ണനെ കൂട്ടുപിടിച്ച് യോഗി രാഷ്ട്രീയം പറഞ്ഞത്. ചില ആളുകൾ ഇപ്പോൾ കൃഷ്ണനെ സ്വപ്‌നത്തിൽ കാണുകയാണെന്നും അവരുടെ പരാജയങ്ങളിൽ ചുരുങ്ങിയത് കരയാനെങ്കിലും പറയണമെന്നും ആദിത്യനാഥ് പറഞ്ഞു. മഥുരയും വൃന്ദാവനും കൃഷ്ണന്റെ നഗരങ്ങളായാണ് വിശ്വസിക്കപ്പെടുന്നത്. ഇവക്ക് വേണ്ടി അഖിലേഷ് യാദവിന്റെ കീഴിലുണ്ടായിരുന്ന സമാജ്‌വാദി സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് ആദിത്യനാഥ് ആരോപിച്ചത്.

ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിങ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്ക് അയച്ച കത്തിലെ പരാമർശത്തിനുള്ള മറുപടിയായാണ് അഖിലേഷ് പ്രസ്താവന നടത്തിയിരുന്നത്. മഥുര സീറ്റിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നിർത്തണമെന്നും അവിടെ യോഗി നിന്നാൽ വിജയം സുനിശ്ചിതമാണെന്നു ശ്രീകൃഷ്ണൻ തനിക്ക് സ്വപ്ന ദർശനം നൽകിയെന്നും കത്തിൽ ഹർനാഥ് സിങ് അവകാശപ്പെട്ടിരുന്നു.

ഖൊരക്പൂരിലെ മുൻ എംപിയായ യോഗി ആദിത്യനാഥ് പ്രമുഖ ആരാധനാലയമായ ഖൊരക്പൂർ ക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചിരുന്നില്ല, യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രിയായത്. എന്നാൽ 2022 ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അയോധ്യയിലോ മഥുരയിലോ മത്സരിക്കാൻ യോഗിയുടെ മേൽ സമ്മർദ്ദമുണ്ട്. ഹിന്ദുത്വ വോട്ട് ബാങ്കിനെ പ്രചോദിപ്പിക്കാൻ യോഗി മത്സരരംഗത്തിറങ്ങുന്നത് സഹായിക്കുമെന്നാണ് പാർട്ടി കരുതുന്നത്. പാർട്ടി പറയുന്ന എവിടെയും മത്സരിക്കുമെന്ന് കഴിഞ്ഞാഴ്ച യോഗി പറഞ്ഞിരുന്നു. പ്രധാന എതിരാളിയായ എസ്പി നേതാവ് അഖിലേഷ് യാദവ് മത്സരിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നയത്. എന്നാൽ ഇപ്പോൾ മത്സരിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ യുപി മുഖ്യമന്ത്രി പദത്തിലെത്തിയവരൊന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇവരെല്ലാം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രിയായത്.

Lord Krishna will curse Akhilesh who did nothing for Mathura and Vrindavan' Yogi Adityanath

TAGS :

Next Story