Quantcast

ലുധിയാന സ്‌ഫോടനം: നഗരത്തിൽ 144 പ്രഖ്യാപിച്ചു

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായി തകർന്നു.

MediaOne Logo

Web Desk

  • Published:

    23 Dec 2021 3:18 PM GMT

ലുധിയാന സ്‌ഫോടനം: നഗരത്തിൽ 144 പ്രഖ്യാപിച്ചു
X

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായി തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സത്യം പുറത്തു കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ആരോപിച്ചു.

TAGS :

Next Story