'വി.എസ് പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്മ്യൂണിസ്റ്റും, വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു': എം.കെ സ്റ്റാലിന്‍
കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് വി.എസ് എന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു

ചെന്നെെ: കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് മുന്‍ മുഖ്യമന്ത്രിയുടെ മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യൂതാനന്ദനെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെന്ന് സ്റ്റാലിന്‍ പറഞ്ഞു. വി.എസിന്റെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം.കെ സ്റ്റാലിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നു.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.
ഈ വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സിപിഎം സഖാക്കള്‍ക്കും, കേരള ജനതയ്ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം. എന്റെയും തമിഴ്നാട് ജനതയുടെയും പേരില്‍ ബഹുമാനപ്പെട്ട മഹാനായ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കന്നു.
ലാല്‍ സലാം!
Adjust Story Font
16

