Quantcast

മധ്യപ്രദേശ് മന്ത്രിയുടെ മകന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    11 May 2022 9:45 AM IST

മധ്യപ്രദേശ് മന്ത്രിയുടെ മകന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി
X

ഭോപ്പാൽ: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമാറിന്റെ മകന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകനായ ദേവ് രാജ് പർമാറിന്റെ ഭാര്യ സവിത പർമാറിനെ ( 22) കലപിപാൽ തെഹ്സിലിലെ പോഞ്ചനേറിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടിൽ സവിത മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

ഇന്ദർ സിംഗ് പർമാറിന്റെ ഭാര്യ കൃഷിസ്ഥലത്തേക്ക് പോയപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇവർ തിരിച്ചുവന്നപ്പോഴാണ് സവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ദേവ് രാജുമായുള്ള വിവാഹം.

മരണസമയത്ത് ദേവരാജ് തൊട്ടടുത്ത ഗ്രാമമായ മുഹമ്മദ് ഖേരയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.


TAGS :

Next Story