Quantcast

'റോഡുമില്ല, ആംബുലൻസുമില്ല'; ചെളിനിറഞ്ഞ വഴിയിലൂടെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക്; ചികിത്സ കിട്ടാതെ വീണ്ടും ജീവൻ പൊലിഞ്ഞു

രോ​ഗിയെ ചുമന്നു കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo
റോഡുമില്ല, ആംബുലൻസുമില്ല; ചെളിനിറഞ്ഞ വഴിയിലൂടെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക്; ചികിത്സ കിട്ടാതെ വീണ്ടും ജീവൻ പൊലിഞ്ഞു
X

മധ്യപ്രദേശ്: മധ്യപ്രദേശിൽ ആരോഗ്യ സംവിധാനങ്ങളുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്ന മറ്റൊരു ദാരുണ സംഭവം കൂടി. ആംബുലൻസ് കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് രോഗിയായ ഗോത്രവർഗ്ഗ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് ദയനീയമായ ഈ സംഭവം.

രോ​ഗിയെ ചുമന്നു കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ശരിയായ ഒരു റോഡോ ആംബുലൻസോ ഇല്ലാത്തതിനെത്തുടർന്ന് ഭരണകൂടത്തിനെതിരെയും ആരോ​ഗ്യവകുപ്പിനുമെതിരെയും വൻ ജനരോക്ഷമാണ് ഉയരുന്നത്. നിലവിലെ ആരോഗ്യസംവിധാനങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ആരോഗ്യ മന്ത്രി രാജേന്ദ്ര ശുക്ലയുടെ സ്വന്തം ജില്ലയാണ് രേവ. എന്നിട്ടും രേവയിലെ മാംഗവാനിൽ ഒരു ഗോത്രവർഗ്ഗ സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല എന്ന തരത്തിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

പ്രചരിക്കുന്ന വീഡിയോയിൽ, നാലോ അഞ്ചോ പേർ ചേർന്ന് ഒരു സ്ത്രീയെ കട്ടിലിൽ കിടത്തി തോളിലേറ്റി ഓടുന്നത് കാണാം. ശരിയായ റോഡില്ലാത്തതിനാൽ ചെളി നിറഞ്ഞ വഴിയിലൂടെയാണ് ഇവർ നടക്കുന്നത്. ആശുപത്രി ഇനിയും ഏറെ ദൂരെയാണെന്നും മറ്റും പറയുന്നത് വീഡിയോയിൽ കേൾക്കാം. ഏതൊരാളുടേയും കരളലിയിപ്പിക്കുന്നതാണ് ദൃശങ്ങൾ. മധ്യപ്രദേശിൽ ഇതിനുമുമ്പും ആംബുലൻസ് കിട്ടാത്തതിനെത്തുടർന്ന് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


TAGS :

Next Story