ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം. പരിസ്ഥിതി സംരക്ഷണം, പ്രദേശവാസികൾക്കും സന്ദർശകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡുകളിലെ ഗതാഗതക്കുരുക്ക് തടയൽ തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് നീക്കം.
ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവൃത്തി ദിവസങ്ങളിൽ നീലഗിരിയിൽ പ്രതിദിനം 6,000 വാഹനങ്ങൾക്കും, വാരാന്ത്യങ്ങളിൽ പ്രതിദിനം 8,000 വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കും. ഒപ്പം, പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങൾക്കും വാരാന്ത്യങ്ങളിൽ പ്രതിദിനം 6,000 വാഹനങ്ങൾക്കും ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ചുര റോഡുകളുടെ ഗതാഗത ശേഷി നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തിയ ഐഐഎം-ബാംഗ്ലൂര്‍, ഐഐടി-മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഒമ്പത് മാസം കൂടി സമയം തേടിയതിനെ തുടർന്നാണ് കോടതി വാഹന പരിധി നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിര്‍ബന്ധമാക്കിയിരുന്നു.
Adjust Story Font
16

