Quantcast

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു

MediaOne Logo

ലിസി. പി

  • Updated:

    2026-01-28 06:19:34.0

Published:

28 Jan 2026 9:50 AM IST

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു
X

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു.

പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറുപേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത് പവറിന് പുറമെ രണ്ട് അംഗരക്ഷകർ, രണ്ട് സഹപ്രവർത്തകർ,പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവർ എത്തിയത്. ലാൻഡിംഗ് ഘട്ടത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.അപകടത്തിന് പിന്നാലെ സ്ഥലത്ത് അഗ്നിശമന സോനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.


TAGS :

Next Story