Quantcast

കോവിഡ് ഡോക്ടർമാർക്ക് 1.21 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

ഒക്ടോബർ 6 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-09 17:06:24.0

Published:

9 Oct 2021 5:03 PM GMT

കോവിഡ് ഡോക്ടർമാർക്ക് 1.21 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
X

കോവിഡ് രോഗികളെ ചികിത്സിച്ച സംസ്ഥാനത്തെ മുഴുവൻ ഡോക്ടർമാർക്കും 1.21 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ. ഗവർമെന്‍റ് മെഡിക്കൽ കോളേജുകൾ ,ആയുർവേദ കോളേജുകൾ മറ്റ് ഗവർമെന്‍റ് ആശുപത്രികൾ തുടങ്ങിയിടങ്ങളിൽ കോവിഡ് രോഗികളെ ചികിത്സിച്ച മുഴുവൻ ഡോക്ടർമാർക്കും 1.21 ലക്ഷം വീതം നൽകുമെന്ന് ഒക്ടോബർ 6 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

മഹാമാരിക്കാലത്ത് ഡോക്ടർമാർ വലിയ ത്യാഗങ്ങളാണ് അനുഷ്ഠിച്ചത് എന്നും മഹാരാഷ്ട്രാ സർക്കാറിന്‍റെ ഗ്രാന്‍റ് അവർ അർഹിക്കുന്നുണ്ട് എന്നും മഹാരാഷ്ട റെസിഡണ്ട് ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ ധ്യാനേശ്വർ ഡോബ്‌ലെ പറഞ്ഞു.

TAGS :

Next Story