'നിരന്തരം പ്രകോപന പ്രസ്താവനകൾ, വർഗീയ സംഘർഷമുണ്ടായാൽ നടപടിയെടുക്കും': നിതേഷ് റാണെക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ
''പ്രകോപന പ്രസംഗങ്ങള്‍ നിരന്തരം നടത്തുകയാണ് നിതേഷ് റാണെ. പാകിസ്താന്റെ പേരില്‍ അയാൾ, രാജ്യത്തെ മുസ്‌ലിംകളെ പരിഹസിക്കുകയാണ്"

നിതേഷ് റാണെ
മുംബൈ: മുസ്‌ലിംകൾ 'വിർച്വൽ ഈദ്' ആഘോഷിക്കണമെന്ന മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്യാരെ ഖാൻ.
''പ്രകോപന പ്രസംഗങ്ങള്‍ നിരന്തരം നടത്തുകയാണ് നിതേഷ് റാണെ. പാകിസ്l പേരില്‍ അയാൾ, രാജ്യത്തെ മുസ്‌ലിംകളെ പരിഹസിക്കുകയാണ്. റാണെയുടെ പ്രസ്താവനകൾ സമൂഹത്തിന് ദോഷകരമാണെന്ന് മാത്രമല്ല, സ്വന്തം പാർട്ടിയെ പോലും പിന്നോട്ടടിപ്പിക്കുകയാണെന്നും''- ഖാന്‍ പറഞ്ഞു.
‘ഇത്തരം പരാമർശങ്ങൾ കാരണം വർഗീയ സംഘർഷങ്ങൾ ഉണ്ടായാൽ, മന്ത്രിക്കെതിരെ ന്യൂനപക്ഷ കമ്മീഷൻ നടപടിയെടുക്കുമെന്നും സെക്ഷൻ 10 പ്രകാരം നോട്ടീസ് നൽകാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഖാൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ മൂലം ഒരു കലാപം ഉണ്ടായാൽ റാണെയെ ഉത്തരവാദിയാക്കാൻ തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംകൾ വിർച്വൽ ഈദ് ആഘോഷിക്കണമെന്നായിരുന്നു നീതേഷ് റാണയുടെ പ്രസ്താവന. ശരീഅത്ത് നിയമത്തിന് കീഴലല്ല രാജ്യം പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ബലിപെരുന്നാളിൽ ബലിയറുക്കുന്നതിനെയും റാണെ ചോദ്യം ചെയ്തിരുന്നു. മൃഗത്തെ ബലിയർപ്പിക്കുന്നതിന് പകരം ആടിന്റെ ആകൃതിയിലുള്ള കേക്ക് മുറിക്കണമെന്ന്ഉ ത്തർപ്രദേശ് ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാറും ആവശ്യപ്പെട്ടിരുന്നു. ഹിൻഡൺ വിമാനത്താവളത്തിന് സമീപം മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

