Quantcast

മഹാരാഷ്ട്ര സീറ്റ് വിഭജന തർക്കം; ഇൻഡ്യ മുന്നണിയിലെ പ്രതിസന്ധി രൂക്ഷമായി

കോൺഗ്രസ് അവകാശപ്പെട്ടിരുന്ന സാംഗ്ലി സീറ്റിൽ ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്നത്തിനു തുടക്കം

MediaOne Logo

Web Desk

  • Published:

    29 March 2024 6:41 AM IST

മഹാരാഷ്ട്ര സീറ്റ് വിഭജന തർക്കം;  ഇൻഡ്യ മുന്നണിയിലെ പ്രതിസന്ധി രൂക്ഷമായി
X

മുംബൈ: മഹാരാഷ്ട്ര സീറ്റ് വിഭജന തർക്കം തുടരുന്നതോടെ ഇൻഡ്യ മുന്നണിയിലെ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസ് അവകാശപ്പെട്ടിരുന്ന സാംഗ്ലി സീറ്റിൽ ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്നത്തിനു തുടക്കമിട്ടതെങ്കിൽ മുംബൈ നോർത്ത് വെസ്റ്റ്‌ സീറ്റും തർക്കത്തിലായി.

ഇവിടെ അമോൽ കിർത്തിക്കരുടെ പേര് ഉദ്ധവ് താക്കറേ പ്രഖ്യാപിച്ചതാണ് കോൺഗ്രസിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. മുൻ എം.പിയും കോൺഗ്രസ് നേതാവുമായ സഞ്ജയ്‌ നിരൂപത്തിന് നേതൃത്വം ഉറപ്പ് നൽകിയ സീറ്റാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തിനായി കാക്കുകയാണെന്ന് സഞ്ജയ്‌ നിരൂപം പറഞ്ഞു.

തനിക്ക് മുന്നിൽ വേറെ വഴികൾ ഉണ്ടെന്ന് വ്യക്തമാക്കിയ സഞ്ജയ്‌ നിരൂപം കോൺഗ്രസിൽ നിന്നു പുറത്തേക്കുള്ള സൂചന കൂടിയാണ് നൽകിയത്. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

TAGS :

Next Story