'കറൻസി നോട്ടിലെ ഗാന്ധിയെ മാറ്റി സവർക്കറുടെ ചിത്രം നൽകണം'; കേന്ദ്ര സർക്കാരിനോട് ഹിന്ദു മഹാസഭ

പാർലമെന്‍റ് റോഡിന് വി.ഡി സവർക്കരുടെ പേരിടണമെന്നും കത്തിൽ ആവശ്യമുണ്ട്

MediaOne Logo

Web Desk

  • Published:

    26 Feb 2023 1:58 PM GMT

Gandhiimageoncurrencynote, MahatmaGandhi, VDSavarkar
X

ന്യൂഡൽഹി: കറൻസി നോട്ടിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ആൾ ഇന്ത്യ ഹിന്ദു മഹാസഭ കേന്ദ്ര സർക്കാരിനു നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പകരം വി.ഡി സവർക്കറുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും ചിത്രം ചേർക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പാർലമെന്റ് റോഡിന് വി.ഡി സവർക്കരുടെ പേരിടണമെന്നാണ് മറ്റൊരു ആവശ്യം. ഹിന്ദു മഹാസഭ മുൻ അധ്യക്ഷനും 'സ്വാതന്ത്ര്യ സമരസേനാനി'യുമായ സവർക്കർക്ക് മോദി സർക്കാർ നൽകുന്ന യഥാർത്ഥ ആദരമാകും ഇതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.

ഡൽഹിയിലെ അഖിൽ ഭാരത് ഹിന്ദു മഹാസഭ കാര്യാലയത്തിൽ ചരമവാർഷിക പരിപാടിയിൽ ഹോമവും പ്രത്യേക പൂജകളും നടന്നു. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർമ അധ്യക്ഷനായിരുന്നു.

Summary: Replace Gandhi with VD Savarkar on currency notes: Hindu Mahasabha asks in an open letter to the Government of India

TAGS :

Next Story