Quantcast

മഹുവ മൊയ്‌ത്രക്ക്​ ഗോവയുടെ ചുമതല നൽകി തൃണമൂൽ കോൺഗ്രസ്​

MediaOne Logo

Web Desk

  • Published:

    13 Nov 2021 4:53 PM GMT

മഹുവ മൊയ്‌ത്രക്ക്​ ഗോവയുടെ ചുമതല നൽകി തൃണമൂൽ കോൺഗ്രസ്​
X

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭ എം.പി മഹുവ മൊയ്ത്രയെ ഗോവയിൽ തൃണമൂൽ കോൺഗ്രസ്​ പാർട്ടി ചുമതല ഏൽപിച്ചു. ദേശീയതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്​തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്​ നടപടി.

കഴിഞ്ഞദിവസം പശ്ചിമ ബംഗാളിലെ രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി ഗോവ മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലെറോയെ പാർട്ടി നാമനിർദേശം ചെയ്തിരുന്നു. സെപ്​റ്റംബറിൽ കോൺഗ്രസ് വിട്ട് മമത ബാനർജി ക്യാമ്പിൽ ചേർന്ന ഫലെറോ നിലവിൽ തൃണമൂൽ കോൺഗ്രസ്​ വൈസ് പ്രസിഡൻറാണ്​.

പാർല​മെന്‍റിൽ കേന്ദ്രസർക്കാറിനും ബി.ജെ.പിക്കുമെതിരെ ശക്​തമായ വാദമുഖങ്ങൾ തുറക്കുന്ന ബംഗാളിൽ നിന്നുള്ള മഹുവ മൊയ്​ത്ര അഖിലേന്ത്യ തലത്തിൽ പ്രശസ്​തയാണ്​. മഹുവയുടെ പാർല​മെന്‍റിലെ പല പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ബി​.ജെ.പിക്കെിതിരായ പ്രചരണ ആയുധമാകുകയും ചെയ്​തിരുന്നു. ഒഴുക്കുള്ള ഇംഗ്ലീഷിൽ മഹുവ നടത്തിയ പ്രസംഗങ്ങൾ രാജ്യമാകെ അവരെ പ്രസിദ്ധയാക്കിയിട്ടുണ്ട്

Mahua Moitra appointed TMC's Goa unit in charge

TAGS :

Next Story