Quantcast

' ഉമര്‍ ഖാലിദ് നീ ഉയിർത്തെഴുന്നേൽക്കും'; മഹുവ മൊയ്ത്രയുടെ കവിത

തിങ്കളാഴ്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു

MediaOne Logo
 ഉമര്‍ ഖാലിദ് നീ ഉയിർത്തെഴുന്നേൽക്കും; മഹുവ മൊയ്ത്രയുടെ കവിത
X

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ സുപ്രിം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിൽ കഴിയുന്ന ഉമര്‍ ഖാലിദിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. 'നീ ഉയിർത്തെഴുന്നേൽക്കും, ഉമർ ഖാലിദ്' എന്ന തലക്കെട്ടിലുള്ള കവിത മഹുവ എക്സിൽ പങ്കുവച്ചു.

''ഉമര്‍ ഖാലിദ്, നീ ഉയിര്‍ത്തെഴുന്നേൽക്കും. നിങ്ങളുടെ കയ്പേറിയതും വളച്ചൊടിച്ചതുമായ നുണകൾ കൊണ്ട് നീ എന്നെ (ഉമർ ഖാലിദിനെ) ചരിത്രത്തിൽ എഴുതിച്ചേർക്കാം.

മണ്ണിൽ ചവിട്ടി മെതിക്കാം. പക്ഷേ അപ്പോഴും പൊടി പോലെ ഞാൻ ഉയിര്‍ത്തെഴുന്നേല്‍ക്കും. വാക്കുകൾ കൊണ്ട് എനിക്ക് നേരെ വെടിയുതിര്‍ക്കാം. നിങ്ങളുടെ കണ്ണുകൾ കൊണ്ട് എന്നെ മുറിപ്പെടുത്താം. നിങ്ങളുടെ വെറുപ്പ് കൊണ്ട് എന്നെ കൊലപ്പെടുത്താം. പക്ഷേ അപ്പോഴും കാറ്റ് പോലെ ഞാൻ ഉയിര്‍ത്തെഴുന്നേൽക്കും'' മഹുവ കുറിക്കുന്നു.

തിങ്കളാഴ്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ്, ഷിഫാഉർറഹ്മാൻ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്.

2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

TAGS :

Next Story