Quantcast

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി

രാജ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തിയെന്ന് ശരദ് പവാർ

MediaOne Logo

Web Desk

  • Updated:

    2022-06-14 13:05:04.0

Published:

14 Jun 2022 12:51 PM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി
X

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.സി.പി നേതാവ് ശരദ് പവാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജൂലൈ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ചർച്ച നടത്താൻ മമത ബാനർജി വിളിച്ച പ്രതിപക്ഷ യോഗത്തിന് ഒരു ദിവസം മുമ്പാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ഫോട്ടോ ശരദ് പവാർ ട്വിറ്ററിൽ പങ്കുവച്ചു.

നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ യോഗത്തിനായി മമത ബാനർജി ഇന്ന് ഉച്ചയോടെയാണ് ഡൽഹിയിൽ എത്തിയത്. 22 പ്രതിപക്ഷ പാർട്ടികളെയാണ് മമത യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്. മല്ലികാർജുന ഖാർഗെ, ജയറാം രമേഷ്, രൺദീപ് സുർജേവാല എന്നിവരാണ് യോഗത്തിൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകിക്കുക. എന്നാൽ ശരദ് പവാർ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന ഊഹാപോഹങ്ങളെ എൻ.സി.പി തള്ളിയിരിക്കുകയാണ്.

രാഷ്ട്രപതി സ്ഥാനാർത്ഥിയായി താൻ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മുംബൈയിൽ നടന്ന എൻസിപി യോഗത്തിൽ ശരദ് പവാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞയാഴ്ച എൻസിപി നേതാവിനെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിൽ സന്ദർശിച്ചിരുന്നു. എന്നാൽ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തങ്ങളുടെ നേതാവിന് താൽപ്പര്യമില്ലെന്ന് എൻ.സി.പി വിശദമാക്കി. അദ്ദേഹത്തിന്റെ സേവനം രാഷ്ട്രപതി ഭവനിൽ മാത്രം ഒതുങ്ങുന്നതല്ല, അദ്ദേഹം ജനങ്ങൾക്കിടിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നയാളാണെന്നും മഹാരാഷ്ട്രയിലെ മന്ത്രിയായ എൻസിപി നേതാവ് പറഞ്ഞു. രാഷ്ട്രപതിയെക്കുറിച്ചുള്ള പ്രതിപക്ഷ കൂടിയാലോചനകളിൽ ശരദ് പവാറിന്റെ പേര് ഉയർന്നേക്കുമെന്നാണ് സൂചന.

TAGS :

Next Story