Quantcast

'മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ആശങ്കയില്ല, രാജിവെക്കാൻ തയ്യാർ'; രാജിസന്നദ്ധത അറിയിച്ച് മമതാ ബാനർജി

'ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാൻ ഞാൻ തയ്യാറാണ്'

MediaOne Logo

Web Desk

  • Updated:

    2024-09-12 15:09:51.0

Published:

12 Sept 2024 8:37 PM IST

Mamata Banerjee
X

കൊൽക്കത്ത: രാജി സന്നദ്ധത അറിയിച്ച് പശ്ചിമബം​​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചർച്ചയുടെ തത്സമയ സംപ്രേക്ഷണം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതോടെ മുഖ്യമന്ത്രിയുള്ള ചർച്ചയ്ക്കെത്താൻ ഡോക്ടർമാർ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടർമാർ വൈകിട്ട് അഞ്ച് മണിയോടെ വേദിയിലെത്തി. എന്നാൽ അവരുടെ ആവശ്യം സർക്കാർ നിരസിച്ചതിനാൽ അവർ അകത്തേക്ക് പ്രവേശിക്കാൻ വിസമ്മതിച്ചു. എന്നാൽ ഡോക്ടർമാരുടെ മറ്റ് ആവശ്യങ്ങൾ മമതാ ബാനർജി അം​ഗീകരിച്ചിരുന്നു.

'ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാൻ ഞാൻ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണം. സാധാരണക്കാർക്ക് ചികിത്സ ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ വികാരത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.' ജൂനിയർ ഡോക്ടർമാരുടെ സംഘത്തിനായുള്ള രണ്ട് മണിക്കൂർ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

TAGS :

Next Story