Quantcast

മുൻ ബി.ജെ.പി എം.പിയടക്കം ഒമ്പത് പുതുമുഖങ്ങൾ; മമത സർക്കാർ പുനഃസംഘടിപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർത്ഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ പുനഃസംഘടന

MediaOne Logo

Web Desk

  • Published:

    3 Aug 2022 12:26 PM GMT

മുൻ ബി.ജെ.പി എം.പിയടക്കം ഒമ്പത് പുതുമുഖങ്ങൾ; മമത സർക്കാർ പുനഃസംഘടിപ്പിച്ചു
X

കൊൽക്കത്ത: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പുനഃസംഘടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത സഹായി പാർത്ഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ പുനഃസംഘടിച്ചത്. ഒമ്പത് പുതിയ മന്ത്രിമാരെയാണ് മന്ത്രി സഭയിൽ ഉൾപ്പെടുത്തിയത്. അഞ്ച് പേർ ക്യാബിനറ്റ് മന്ത്രിമാരായും രണ്ട് സംസ്ഥാന മന്ത്രിമാരായും (സ്വതന്ത്ര ചുമതല) രണ്ട് സഹമന്ത്രിമാരായും ചുമതലയേറ്റു.

ഈ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി മമത ബാനർജി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പടിഞ്ഞാറൻ ബർദ്വാൻ ജില്ലയിലെ ദുർഗാപൂർ-ഈസ്റ്റിൽ നിന്നുള്ള എംഎൽഎ പ്രദീപ് മജുംദാർ, ബിജെപിയിൽ നിന്നും രാജിവച്ചു തൃണാമൂലിൽ എത്തിയ ബാബുൽ സുപ്രിയോ, കൂച്ച് ബെഹാറിലെ ദിൻഹാതയിൽ നിന്നുള്ള ഉദയൻ ഗുഹ, നൈഹാട്ടിയിലെ പാർത്ഥ ഭൗമിക് എന്നിവരാണ് ഗവർണർ ലാ ഗണേശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അഞ്ച് മന്ത്രിമാർ.

ബിർബഹ ഹൻസ്ദ, ബിപ്ലബ് റോയ് ചൗധരി, തജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവരാണ് സഹമന്ത്രിമാരായി ചുമതലയേറ്റത്. ആദിവാസി നേതാവ് ബിർബഹ ഹൻസ്ദ, ബിപ്ലബ് റോയ് ചൗധരി എന്നിവര്‍ക്ക് സ്വതന്ത്ര ചുമതലയുണ്ട്.

ഗായകൻ കൂടിയായ ബാബുൽ സുപ്രിയോ വെസ്റ്റ് ബർദ്വാൻ ജില്ലയിലെ അസൻസോളിൽ നിന്ന് രണ്ട് തവണ ബി.ജെ.പി ലോക്സഭാംഗവും നരേന്ദ്ര മോദി സർക്കാരിന്‍റെ കേന്ദ്രമന്ത്രിയുമായിരുന്നു. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബി.ജെ.പി വിട്ട് തൃണമൂലിൽ ചേരുകയും എംപി സ്ഥാനവും രാജിവെക്കുകയും ചെയ്തു. പിന്നീട് ഈ വർഷം ആദ്യം ബാലിഗംഗിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.

TAGS :

Next Story