Quantcast

അപകടം രക്ഷിച്ചു; നാലംഗ സംഘം തട്ടിക്കൊണ്ടുപോയ അച്ഛനും മക്കളും രക്ഷപ്പെട്ടതിങ്ങനെ...

തട്ടിക്കൊണ്ടുപോയവര്‍ കാറില്‍ നിന്നിറങ്ങി ഓടുന്നത് സിസിടിവിയില്‍ പതിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-11 06:22:29.0

Published:

11 Aug 2023 6:18 AM GMT

Man 2 children Kidnapped A Crash Saves Them
X

ഡല്‍ഹി: പട്ടാപ്പകല്‍ അച്ഛനെയും രണ്ട് മക്കളെയും നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ വാഹനം അപകടത്തില്‍പ്പെട്ടതോടെയാണ് മൂവരും രക്ഷപ്പെട്ടത്. ഡൽഹിക്ക് സമീപം ഗൗതം ബുദ്ധ് നഗറിലാണ് സംഭവം.

സ്കൂളില്‍ നിന്നും മക്കളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു സുഭാഷ് കശ്യപ്. അതിനിടെയാണ് നാലംഗ സംഘം വളഞ്ഞത്. കാറിലെത്തിയ സംഘം സൂരജ്പൂർ മാര്‍ക്കറ്റില്‍ തങ്ങളെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് കശ്യപ് പറഞ്ഞു. കാറിലേക്ക് തന്നെയും മക്കളെയും ബലംപ്രയോഗിച്ച് കയറ്റുകയും മര്‍ദിക്കുകയും ചെയ്തെന്ന് കശ്യപ് പറഞ്ഞു. പക്ഷെ 500 മീറ്റർ പിന്നിട്ടപ്പോൾ കാർ മറ്റൊരു വാഹനത്തില്‍ ഇടിച്ചു.

ജനത്തിരക്കേറിയ പ്രദേശത്താണ് അപകടമുണ്ടായത്. ആളുകള്‍ തടിച്ചുകൂടിയതോടെ തട്ടിക്കൊണ്ടുപോയവർ ഇറങ്ങിയോടി. സ്ഥലത്തെ സിസിടിവി ക്യാമറയിൽ ഇവർ ഓടുന്നത് പതിഞ്ഞു.

കശ്യപിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെ തട്ടിക്കൊണ്ടുപോയവരില്‍ രണ്ടു പേരെ അറിയാമെന്ന് കശ്യപ് പറഞ്ഞു. തന്നോട് ശത്രുതയുള്ളവരാണ് ഇവരെന്നും രണ്ട് മാസം മുന്‍പ് ഇവരുമായി വഴക്കുണ്ടായിട്ടുണ്ടെന്നും കശ്യപ് പറഞ്ഞു. നാലംഗ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Summary- A man and his children were kidnapped in broad daylight in Gautam Budh Nagar near Delhi today and managed to escape only after their captors met with a road accident

TAGS :

Next Story