Quantcast

'ഇന്ത്യക്കാരനെന്ന് തെളിയിക്കണം'; മുസ്‌ലിം വ്യാപാരിയെ മർദിച്ച ഹിന്ദുത്വവാദിയായ യുവാവ് അറസ്റ്റിൽ

മർദനത്തിന്റെ വീഡിയോ ഇയാൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Published:

    29 Sept 2024 8:18 AM IST

Man arrested for assaulting Muslim vegetable vendor in Jaipur
X

ജയ്പൂർ: ഇന്ത്യക്കാരനെന്ന് തെളിയിക്കണം എന്നാവശ്യപ്പെട്ട മുസ്‌ലിമായ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച ഹിന്ദുത്വവാദിയായ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂർ ബ്രഹ്മപുരി പ്രദേശത്താണ് സംഭവം. സംഭവത്തിൽ അൻഷുൽ ദാധിച്ച് എന്ന യുവാവാണ് പിടിയിലായത്.

യുപി സ്വദേശിയായ ഷാഹ്റോസ് എന്ന കച്ചവടക്കാരനെയാണ് ഇയാൾ മർദിച്ചത്. മർദനത്തിന്റെ വീഡിയോ ഇയാൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഷാഹ്റോസിനോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കണം എന്നാവശ്യപ്പെട്ട പ്രതി, ഇദ്ദേഹത്തെ ബം​ഗ്ലാദേശിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

അതിക്രമ വീഡിയോ പകർത്തിയ ഹിമ്മത് സിങ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ അൻഷുൽ നിരന്തരം വിദ്വേഷ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു. രാജ്യം ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഇയാൾ വാട്ടർ ടാങ്കിനു മുകളിൽ കയറിയിരുന്നിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ താഴെയിറക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.

TAGS :

Next Story