Quantcast

അസമിൽ യുവാവിനെ ജീവനോടെ കത്തിച്ച് കുഴിച്ചിട്ടു

പ്രദേശത്തെ ഒരു സ്ത്രീയെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചത്.

MediaOne Logo

Web Desk

  • Published:

    10 July 2022 9:11 PM IST

അസമിൽ യുവാവിനെ ജീവനോടെ കത്തിച്ച് കുഴിച്ചിട്ടു
X

നാഗോണ്‍: അസമിൽ നാട്ടുകൂട്ട വിചാരണക്കിടെ യുവാവിനെ ജീവനോടെ കത്തിച്ചു. അസമിലെ നാഗോൺ ജില്ലയിലെ ബോർ ലാലുങ്ങിലാണ് സംഭവം.

രഞ്ജിത് ബൊർദോലോയ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ ഒരു സ്ത്രീയെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചത്.

'നാട്ടുകൂട്ട വിചാരണക്കിടെ കൊലപാതകക്കുറ്റം കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ ജീവനോടെ കത്തിക്കുകയും പിന്നീട് മൃതദേഹം കുഴിച്ചിടുകയും ചെയ്തതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ കുറച്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്'- പൊലീസ് സൂപ്രണ്ട് എം. ദാസ് പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

TAGS :

Next Story