Quantcast

ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    27 April 2024 10:36 AM IST

Man Finds Wife Married His Brother, Kills 7-Month-Old Girl In Fit Of Rage
X

പട്ന: ജയിലിലായിരിക്കെ ഭാര്യ തൻ്റെ അനുജനെ വിവാഹം കഴിച്ചെന്നറിഞ്ഞതിൻ്റെ ദേഷ്യത്തിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ നാഥുപുരയിലാണ് സംഭവം. പ്രദേശവാസിയും മുമ്പ് മാലമോഷണക്കേസിൽ പ്രതിയുമായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്.

അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്. മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി വിജയ് ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിൽ തടവിലായിരുന്നു. ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു.

ഏപ്രിൽ 24ന് പ്രതി ജയിലിൽ നിന്നും ഇറങ്ങി. തുടർന്ന്, ഈ വിഷയത്തെ ചൊല്ലി ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി പ്രതിയും യുവതിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, രോഷാകുലനായ വിജയ് പെൺകുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ നാഥുപുര ​ഗ്രാമത്തിൽ ഒരു പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറിയതായും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story