Quantcast

മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്

ബിഹാറിലെ സാംറാന്‍ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28) ആണ് മെഷീനില്‍ കുടുങ്ങിയത്. മോഹനൂര്‍ അടുത്തുള്ള സ്വകാര്യ കോഴിത്തീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.

MediaOne Logo

Web Desk

  • Updated:

    2021-08-06 16:20:43.0

Published:

6 Aug 2021 4:10 PM GMT

മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്
X

മോഷണശ്രമത്തിനിടെ എ.ടി.എം മെഷീനിന്റെയും ചുമരിന്റെയും ഇടയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍. നാമക്കല്‍ ജില്ലയിലെ അണിയാപുരം വണ്‍ ഇന്ത്യ എ.ടി.എമ്മിലാണ് സംഭവം. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന് അലാറത്തിനൊപ്പം യുവാവിന്റെ നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. ശബ്ദം കേട്ട് എ.ടി.എമ്മിന്റെ ഷട്ടര്‍ തുറന്ന നാട്ടുകാരും പൊലീസും കണ്ടത് എ.ടി.എം മെഷീന്റെ മുകള്‍ഭാഗത്ത് പുറത്തേക്ക് തലനീട്ടി രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്ന യുവാവിനെ.

ബിഹാറിലെ സാംറാന്‍ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28) ആണ് മെഷീനില്‍ കുടുങ്ങിയത്. മോഹനൂര്‍ അടുത്തുള്ള സ്വകാര്യ കോഴിത്തീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. എ.ടി.എം മെഷീന്റെ മുകള്‍ഭാഗത്തെ പ്ലൈവുഡ് മാറ്റി ഉള്ളിലേക്കിറങ്ങിയ ഇയാള്‍ അനങ്ങാനാവാതെ കുടുങ്ങിപ്പോവുകയായിരുന്നു.

തന്റെ പണം മെഷീനില്‍ കുടുങ്ങിയതിനാല്‍ എടുക്കാനാണ് ഉള്ളില്‍ കയറിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മോഷണശ്രമത്തിന് ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു. എ.ടി.എം മെഷീനില്‍ 2.65 ലക്ഷം രൂപയുണ്ടായിരുന്നു.

TAGS :

Next Story