Quantcast

സിങ്കുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

സിക്ക് മതഗ്രന്ഥത്തെ അവഹേളിച്ചതിന്റെ പേരില്‍ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് സംശയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Oct 2021 11:33 AM IST

സിങ്കുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി
X

സിങ്കുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം തൂക്കിയിട്ടത്. സിക്ക് മതഗ്രന്ഥത്തെ അവഹേളിച്ചതിന്റെ പേരില്‍ കൊന്ന് കെട്ടിതൂക്കിയതാണെന്നാണ് സംശയമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. വിവരമറിഞ്ഞ് സോണിപത് പോലീസ് സ്ഥലത്തെത്തി. യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ കര്‍ഷകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

TAGS :

Next Story