കറി മാത്രമുണ്ടാക്കി, ചോറ് വച്ചില്ല; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു
ഞായറാഴ്ച രാത്രി ജമൻകിര പൊലീസ് സ്റ്റേഷൻ പരിധിയിലെ നുവാധി ഗ്രാമത്തിലാണ് സംഭവം

പ്രതീകാത്മക ചിത്രം
സംബൽപൂർ: ഒഡിഷയിലെ സംബാൽപൂർ ജില്ലയിൽ ചോറ് വയ്ക്കാത്തതിന് യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവ് സനാതൻ ധാരുവയെ(40) തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ജമൻകിര പൊലീസ് സ്റ്റേഷൻ പരിധിയിലെ നുവാധി ഗ്രാമത്തിലാണ് സംഭവം.
35കാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്. സനാതനും പുഷ്പയ്ക്കും ഒരു മകളും ഒരു മകനുമുണ്ട്. ഇവരുടെ മകൾ കുച്ചിന്ദയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയാണ്. സംഭവം നടക്കുമ്പോള്‍ മകന്‍ സുഹൃത്തിന്‍റെ വീട്ടിലായിരുന്നു. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചോറ് വച്ചില്ലെന്നും കറി മാത്രമാണ് ഉണ്ടാക്കിയതെന്നും ശ്രദ്ധയില്‍ പെട്ട സനാതന്‍ ഭാര്യയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായപ്പോള്‍ സനാതന്‍ പുഷ്പയെ ആക്രമിക്കുകയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനാണ് പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടത്തി. ഭർത്താവിനെ കസ്റ്റഡിയിലെടുത്തതായി ജമൻകിര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് പ്രേംജിത് ദാസ് പറഞ്ഞു.
Adjust Story Font
16



