Quantcast

ഭാര്യയെ കൊലപ്പെടുത്താനായി ഇരുമ്പുവാതിലില്‍ വൈദ്യുതി വയറിട്ടു; മരിച്ചത് ഭാര്യാമാതാവ്

കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    11 Oct 2022 7:44 AM GMT

ഭാര്യയെ കൊലപ്പെടുത്താനായി ഇരുമ്പുവാതിലില്‍ വൈദ്യുതി വയറിട്ടു; മരിച്ചത് ഭാര്യാമാതാവ്
X

ബെതുൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്താനായി ഭര്‍ത്താവ് ചെയ്ത കെണിയില്‍‌ കുടുങ്ങിയത് ഭാര്യാമാതാവ്. ഭാര്യയെ കൊല്ലാനായി വീട്ടിലെ ഇരുമ്പ് വാതിലില്‍ ഇട്ട വൈദ്യുതി വയറില്‍ മാതാവ് സ്പര്‍ശിക്കുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.

കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ രോഷാകുലനായ ഭര്‍ത്താവ് ഭാര്യാവീട്ടിലെത്തി അവിടുത്ത ഇരുമ്പ് കൊണ്ട് നിർമിച്ച പ്രധാന വാതിൽ ഇലക്ട്രിക് വയറുമായി ബന്ധിപ്പിച്ച് അവരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. എന്നാല്‍ അമ്മായിയമ്മ വാതിലുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഷോക്കേറ്റു മരിക്കുകയുമായിരുന്നു.

സംഭവത്തിനു ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story