അമ്മയെ നോക്കാൻ ലീവ് നൽകണമെന്ന് ജീവനക്കാരി; ഷെൽട്ടര്‍ ഹോമിലാക്കിക്കോളൂവെന്ന് മാനേജര്‍: പിന്നീട് സംഭവിച്ചത്!
സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ജീവനക്കാരിയാണ് ഉപയോക്താവ്

- Updated:
2026-01-06 04:45:05.0

മുംബൈ: ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനപ്പെട്ട അവകാശങ്ങളിൽ ഒന്നാണ് ലീവ്. അത്യാവശ്യ ഘട്ടത്തിൽ ലീവ് കിട്ടുക എന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാൽ ഇതും നിഷേധിക്കപ്പെട്ടാലോ..പിന്നെ ആ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ കാര്യമില്ല. അടിയന്തര സാഹചര്യത്തിൽ മാനേജര്‍ ലീവ് നിഷേധിച്ചതിനെക്കുറിച്ച് ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരി റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ് സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അമ്മയെ നോക്കാൻ ലീവിന് അപേക്ഷിച്ച ജീവനക്കാരിയോട് അവരെ ഏതെങ്കിലും ഷെൽട്ടര്‍ ഹോമിലാക്കാനാണ് മാനേജര്‍ മറുപടി നൽകിയത്.
r/IndianWorkplace ഫോറത്തിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ജീവനക്കാരിയാണ് ഉപയോക്താവ്. മെഡിക്കൽ അനാസ്ഥ മൂലം ഗുരുതരാവസ്ഥയിലായ അമ്മയെ നോക്കാൻ കുറച്ചു ദിവസത്തെ അവധി വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ അമ്മക്ക് സുഖമില്ലെങ്കിൽ അവരെ ഏതെങ്കിലും ഷെൽട്ടര്‍ ഹോമിലുമാക്കാനാണ് മാനേജര്‍ പറഞ്ഞത്. അമ്മക്ക് പ്രത്യേക പരിചരണം ആവശ്യമില്ലെന്നും മാനേജര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ബാങ്കിൽ ആത്മാര്‍ഥമായി ജോലി ചെയ്തിട്ടും മാനേജരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ജീവനക്കാരിയെ അസ്വസ്ഥമാക്കി. തുടര്‍ന്ന് അവര്‍ ജോലി രാജിവെക്കുകയായിരുന്നു. നിരവധി പേരാണ് ഇതിൽ പ്രതികരിച്ചത്. വ്യക്തിപരമായ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും കോര്‍പറേറ്റുകൾ മനുഷ്യത്വത്തെക്കാൾ പ്രൊഫഷണലിസത്തിനാണ് മുൻഗണന നൽകുന്നത് ചില ഉപയോക്താക്കൾ പ്രതികരിച്ചു.
Adjust Story Font
16
