മംഗളൂരു വിദ്വേഷക്കൊല: മൂന്നുപേർക്ക് കൂടി ജാമ്യം; മുഴുവൻ പ്രതികളും പുറത്ത്
കോട്ടക്കൽ പറപ്പൂരിലെ അഷ്റഫ് കൊല്ലപ്പെട്ട കേസിലാണ് മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചത്.

മംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ കോട്ടക്കൽ പറപ്പൂരിലെ അഷ്റഫ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്ക് കൂടി അഡീ. ജില്ലാ സെഷൻസ് കോടതി(രണ്ട്) വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. ഏപ്രിൽ 27ന് കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതക സംഭവത്തിൽ സന്ദീപ് (14-ാം പ്രതി), ദീക്ഷിത് (15-ാം പ്രതി), സച്ചിൻ (19-ാം പ്രതി) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസിൽ മൊത്തം പ്രതികൾക്കും ഇപ്പോൾ ജാമ്യം ലഭിച്ചു.
Next Story
Adjust Story Font
16

