മംഗളൂരു വിദ്വേഷക്കൊല: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഏപ്രിൽ 27ന് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്.

ബംഗളൂരു: മംഗളൂരു വിദ്വേഷക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ഈ വർഷം ഏപ്രിൽ 27ന് മംഗളൂരുവിന് സമീപമുള്ള കുടുപ്പിൽ പ്രദേശത്താണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ(38) ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. കേസിൽ പത്ത് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി ബുധനാഴ്ച തള്ളിയത്.
അനിൽ കുമാർ (28), സായിദീപ് (29), അനിൽ കുമാർ (31), യതിരാജ് (27), മനീഷ് ഷെട്ടി (21), പ്രദീപ് (36), വിവിയൻ അൽവാരെസ് (41), ശ്രീദത്ത (32), ധനുഷ് (31), കിഷോർ കുമാർ (37) എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് നവാസ് നിരീക്ഷിച്ചു. മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യാപേക്ഷ വിചാരണ കോടതിയിൽ സമർപ്പിക്കാൻ ജഡ്ജി നിർദേശിച്ചു.
Adjust Story Font
16

