ഒപ്പം താമസിച്ചിരുന്ന യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു; നഴ്സ് അറസ്റ്റിൽ
ഞായറാഴ്ചയാണ് നിരീക്ഷയെ കസ്റ്റഡിയിലെടുത്തത്

നിരീക്ഷ Photo| Special Arrangement
മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച കേസിൽ നഴ്സ് അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശിയായ നിരീക്ഷയാണ് (26) പിടിയിലായത്. സ്ത്രീകൾ വസ്ത്രം മാറുന്നതിന്‍റെ വീഡിയോകൾ പകര്‍ത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും കദ്രി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ചയാണ് നിരീക്ഷയെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മംഗളൂരുവിലെ കങ്കനാടിയിൽ ഇവര്‍ താമസിച്ചിരുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും കുറ്റകൃത്യത്തിൻ്റെ വ്യാപ്തി വളരെ വലുതാണെന്ന് പൊലീസ് അറിയിച്ചു.
ഈ കേസിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മംഗളൂരുവിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന അഭിഷേക് ആചാര്യ ആത്മഹത്യ ചെയ്ത സംഭവത്തിലും യുവതിക്ക് പങ്കുള്ളതായി സംശയിക്കുന്നു. ആചാര്യയുടെ ആത്മഹത്യാക്കുറിപ്പിൽ നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും, സ്വകാര്യ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും പരാമർശിച്ചിരുന്നതായി പൊലീസ് പറയുന്നു.
കൂടാതെ, ഫോൺ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് നിരവധി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ചു വരികയാണ്. യുവതിക്കെതിരെ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ബ്ലാക്ക്‌മെയിലിംഗ്, ഹണി ട്രാപ്പ് കേസുകളിൽ യുവതിയുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16

