Quantcast

മണിപ്പൂരില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം കടന്നു

എന്‍.പി.പി 11 സീറ്റിലും എന്‍.പി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    10 March 2022 9:52 AM IST

മണിപ്പൂരില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം കടന്നു
X

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മണിപ്പൂരില്‍ ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു. 24 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. എന്‍.പി.പി 11 സീറ്റിലും എന്‍.പി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ ഏഴ് സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്.

എക്സിറ്റ് പോൾ ബി.ജെ.പിക്കൊപ്പമാണ്. എന്നാൽ മണിപ്പൂരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്. 2017ലെ അനുഭവവും പാർട്ടിക്ക് മുന്നിലുണ്ട്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറി. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിന്‍റെ പ്രത്യേക പ്രതിനിധികൾ ഇംഫാലിലെത്തിയിട്ടുണ്ട്.

TAGS :

Next Story