Quantcast

മണിപ്പൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു

മോറെയിലാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്.

MediaOne Logo

Web Desk

  • Published:

    31 Oct 2023 11:30 AM GMT

Manipur Police Officer Shot By Sniper
X

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു. മോറെയിലാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്. മ്യാൻമർ അതിർത്തിയായ മോറെയിൽ നിർമാണത്തിലിരിക്കുന്ന ഹെലിപ്പാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

പ്രാഥമിക പരിശോധനയിൽ ദൂരെ മറഞ്ഞിരുന്ന് ലോങ് റേഞ്ചിലാണ് വെടിയുതിർത്തതെന്നാണ് സൂചനയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ധാരാളം സിവിലിയൻ കെട്ടിടങ്ങൾ ഉള്ളതിനാൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് ട്വീറ്റ് ചെയ്തു.

TAGS :

Next Story