Quantcast

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വാഗ്ദാനങ്ങൾ ആം ആദ്മിയുടെത് കോപ്പിയടിച്ചത്: മനീഷ് സിസോദിയ

ആം ആദ്മി പറയുന്നത് നടപ്പിലാക്കുമെന്നും സിസോദിയ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 Jan 2025 10:02 AM IST

Manish Sisodia
X

ഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വാഗ്ദാനങ്ങൾ , ആംആദ്മിയുടെത് കോപ്പിയടിച്ചതാണെന്ന് മുൻ ഉപമുഖ്യമന്തി മനീഷ് സിസോദിയ. ബിജെപിയുടെ വാഗ്ദാനങ്ങൾ പൊള്ളയാണ് . ആം ആദ്മി പറയുന്നത് നടപ്പിലാക്കുമെന്നും സിസോദിയ മീഡിയവണിനോട് പറഞ്ഞു.

മദ്യനയ അഴിമതിക്കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ദിവസം മുതൽ ബിജെപിയെ വെല്ലുവിളിച്ചാണ് മനീഷ് സിസോദിയ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളിൽ ,അം ആദ്മി സർക്കാർ ചെയ്തുകാണിച്ച കാര്യങ്ങളിൽ തൃപ്തി ഉണ്ടെങ്കിൽ മാത്രം വോട്ട് ചെയ്താൽ മതിയെന്നാണ് ഈ നേതാവിൻ്റെ നിലപാട്.നടത്താൻ കഴിയുന്ന ഉറപ്പുകൾ മാത്രമാണ് ആ ആദ്മി പറയുന്നത്.

ഓരോ പദ്ധതി കെജ്‍രിവാൾ സർക്കാർ നടപ്പിലാക്കിയപ്പോഴും തടയാൻ ശ്രമിച്ചവരാണ് ബിജെപിക്കാർ.പരാജയപ്പെട്ടപ്പോൾ ജയിലിലാക്കി.ഇതിനുള്ള മറുപടി ഫെബ്രുവരി 5 ന് ഡൽഹിക്കാർ നൽകും. കെജ്‍രിവാളിൻ്റെ ജോലി തടസപ്പെടുത്തി,ജയിലിലാക്കി.ഹൃദയത്തിൽ നിന്നുള്ള ജനങ്ങളുടെ സ്നേഹം ഇത് കൊണ്ടൊന്നും കുറയില്ല. ബിജെ പിയുടെ വാഗ്ദാനങ്ങൾ ,ആംആദ്മിയുടേത് പകർത്തി ഒട്ടിച്ചതാണ്. ജനങ്ങൾ ഒറിജിനലിനെയാണ് വിശ്വസിക്കുക.

മനീഷ് സിസോദിയ എത്തുന്നു എന്ന് കേൾക്കുമ്പോൾ ഓടിവരികയും ബാൽക്കണിയിൽ നിന്നും കൈവീശുകയും ചെയ്യുന്നവർ ആപിനെ വിശ്വസിക്കുന്നവരാണെന്ന് സിസോദിയ പറയുന്നു.



TAGS :

Next Story