ശരദ് പവാറിനെ അധിക്ഷേപിച്ച് പോസ്റ്റ്: നടി അറസ്റ്റില്‍

താനെ ക്രൈംബ്രാഞ്ചാണ് നടിയെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-05-14 15:38:43.0

Published:

14 May 2022 3:31 PM GMT

ശരദ് പവാറിനെ അധിക്ഷേപിച്ച് പോസ്റ്റ്: നടി അറസ്റ്റില്‍
X

മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍. താനെ ക്രൈംബ്രാഞ്ചാണ് നടിയെ അറസ്റ്റ് ചെയ്തത്.

ശരദ് പവാറിന്‍റെ രോഗം, രൂപം, ശബ്ദം എന്നിവയെ കുറിച്ചാണ് നടി അധിക്ഷേപകരമായ പോസ്റ്റിട്ടത്. ശരദ് പവാര്‍ അഴിമതിക്കാരനാണെന്നും നടി ആരോപിച്ചു. പിന്നാലെ എന്‍.സി.പി നേതാവ് സ്വപ്‌നിൽ നെറ്റ്‌കെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ.പി.സിയിലെ സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501 (അപകീർത്തികരമായ കാര്യം പ്രസിദ്ധീകരിക്കല്‍), 153എ (മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ ശത്രുത വളർത്തല്‍) എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൽവ പോലീസാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

എൻ.സി.പി നേതാവും ഭവന മന്ത്രിയുമായ ജിതേന്ദ്ര അവ്ഹദ് മാധ്യമങ്ങളോട് പറഞ്ഞു- "അദ്ദേഹം (ശരദ് പവാർ) കാന്‍സറിന് മൂന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം അതിജീവിച്ചു. അദ്ദേഹത്തിന് 83 വയസ്സായി. അദ്ദേഹത്തിന്‍റെ അസുഖത്തെ കുറിച്ച്, അദ്ദേഹത്തിന്‍റെ ശാരീരികാവസ്ഥയെ കുറിച്ച് അത്തരത്തിലുള്ള കമന്‍റ് ഒരു സ്ത്രീ, ഒരു സഹോദരി നടത്തിയത് അനുയോജ്യമല്ല. അവര്‍ എഴുതിയത് അപകടകരമായ ഒന്നാണ്".

മുൻപ് അത്തരം അഭിപ്രായങ്ങൾ ഞങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യാതിരുന്നത് ഞങ്ങളുടെ തെറ്റാണ്. ഞങ്ങൾ ഇനി ഇതൊന്നും അവഗണിക്കില്ല. അവർ സമൂഹത്തിൽ വിഷം പരത്തുകയാണ്. ഭാമ്രേ എന്നൊരാള്‍ ബാരാമതിയുടെ ഗോഡ്‌സെ ആകുന്നതിനെ കുറിച്ച് സംസാരിക്കുന്നു! നമ്മുടെ എൻ.സി.പി പ്രവർത്തകരുടെ വികാരങ്ങൾ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല. ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രകോപിതരായാൽ, അവരിൽ എത്രപേരെ എനിക്ക് നിയന്ത്രിക്കാൻ കഴിയും?"- അവ്ഹദ് ചോദിച്ചു.

Summary- Marathi actor Ketaki Chitale has been arrested by the Thane crime branch for a derogatory post against Nationalist Congress Party (NCP) chief Sharad Pawar on her Facebook profile

TAGS :

Next Story