Quantcast

'ഇന്ത്യയൊരു ജനാധിപത്യ രാജ്യമായിരുന്നു എന്നാണ് ഞാൻ കരുതിയത്'; മാർട്ടിന നവ്‌രതിലോവ

ബിബിസിയുടെ ഹാർഡ് ടോക്ക് ഇന്റർവ്യൂവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് റാണാ അയ്യൂബിന് കേന്ദ്ര ഏജൻസി നോട്ടീസയച്ചത്. കേന്ദ്രസർക്കാരിനും സംഘ്പരിവാറിനുമെതിരെ റാണാ അയ്യൂബ് ഇന്റർവ്യൂവിൽ വിമർശനമുന്നയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Dec 2021 2:02 PM GMT

ഇന്ത്യയൊരു ജനാധിപത്യ രാജ്യമായിരുന്നു എന്നാണ് ഞാൻ കരുതിയത്; മാർട്ടിന നവ്‌രതിലോവ
X

ബിബിസിക്ക് ഇന്റർവ്യൂ നൽകിയതിന് ദേശീയ അന്വേഷണ ഏജൻസി നോട്ടീസയച്ച മാധ്യമപ്രവർത്തക റാണാ അയ്യൂബിന് പിന്തുണ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. 'ഇന്ത്യയൊരു ജനാധിപത്യ രാജ്യമായിരുന്നുവെന്നാണ് ഞാൻ കരുതിയത്? ഗുഡ് ലക്ക് റാണ!'- മാർട്ടി ട്വീറ്റ് ചെയ്തു.

ബിബിസിയുടെ ഹാർഡ് ടോക്ക് ഇന്റർവ്യൂവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് റാണാ അയ്യൂബിന് കേന്ദ്ര ഏജൻസി നോട്ടീസയച്ചത്. കേന്ദ്രസർക്കാരിനും സംഘ്പരിവാറിനുമെതിരെ റാണാ അയ്യൂബ് ഇന്റർവ്യൂവിൽ വിമർശനമുന്നയിച്ചിരുന്നു. എല്ലാ ആയുധവും ഉപയോഗിച്ച് കേന്ദ്രസർക്കാർ തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യയിൽ സത്യം പറയുന്നവർക്ക് നൽകേണ്ടിവരുന്ന വില ഇതാണെന്നും റാണാ അയ്യൂബ് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

നരേന്ദ്ര മോദി എകാധിപതിയല്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് നവ്‌രതിലോവ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രിയാണെന്ന അമിത് ഷായുടെ പ്രസ്താവന തനിക്ക് തമാശയായാണ് തോന്നുന്നതെന്നായിരുന്നു നവ്‌രതിലോവയുടെ ട്വീറ്റ്.


TAGS :

Next Story